
പാക്ക് അധീന കശ്മീരില്‍ ജനങ്ങളെ എത്ര ക്രൂരമായാണ് പാക്ക് സൈനികര്‍ പീഡിപ്പിക്കുന്നത്. ഇതിനെ കുറിച്ച് കശ്മീരികളെ നമ്മള്‍ ബോധ്യപ്പെടുത്തണം. ഇന്ത്യയുടെ ഭാഗമായ അവരുടെ സഹോദരങ്ങളെ എത്ര മോശമായാണ് പാകിസ്ഥാന്‍ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കിക്കൊടുക്കണം- അദ്ദേഹം പറഞ്ഞു.
പള്ളിയില്‍ പോകുന്നവര്‍ കൊല്ലപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ കശാപ്പ് ചെയ്യപ്പെടുന്നു. പാകിസ്ഥാനില്‍ ഏതാണ്ട് എല്ലായിടത്തും കൊലപാതകങ്ങള്‍ നടക്കുകയാണ്.
ഇന്ത്യയിലേക്കു ഭീകരരെ കടത്തുന്നത് പാക്കിസ്ഥാന്‍ തുടരുകയാണെന്നും ഭീകരതയെ പിന്തുണയ്ക്കുന്ന നടപടി രാജ്യാന്തര സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടണമെന്നും പരീക്കര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തുന്നതിലൂടെ ഭീകരരെ ഇന്ത്യയിലേക്ക് അയയ്ക്കുകയാണ് പാക്ക് സൈന്യം ചെയ്യുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ അവര്‍ ലംഘിക്കുന്നത് ഭീകരരെ ഇന്ത്യയിലേക്കു കടത്തുന്നതിനൊരു മറയായിട്ടാണെന്നും അദ്ദേഹംആരോപിച്ചു.
Discussion about this post