കുമരകം: കുമരകത്ത് പുതുവത്സര തലേന്ന് പൊലീസുകാരന്റെ വീടിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം.വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചു തകര്‍ത്തു. വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തി. ചുമരില്‍ ‘മിന്നല്‍ മുരളി ഒറിജിനല്‍’ എന്നും എഴുതി വച്ചു.
വീടിന്റെ ശൗചാലയം ഇവര്‍ തല്ലിത്തകര്‍ത്തു. വീട് ആക്രമിച്ച ‘മിന്നൽ മുരളി‘ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീടിന് നേർക്കായിരുന്നു ആക്രമണം.
രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സാമൂഹിക വിരുദ്ധരുടെ ആക്രമണം കാരണം വീടിനുണ്ടായിട്ടുണ്ടെന്നാണ് ഷാജി പറയുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പൊലീസുകാരനാണ് ഷാജി.
ദിവസങ്ങൾക്ക് മുൻപ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ വിലക്കിയിരുന്നു. കഴിഞ്ഞരാത്രി കുമരകം പൊലീസ് പരിശോധന നടത്തുമ്പോൾ ഇവിടെ മദ്യപാനികളെ കണ്ടെത്തുകയും ഓടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് വീടാക്രമണമെന്നാണ് പൊലീസിന്റെ നിഗമനം.












