പനാജി: കരസേനയുടെ തീവ്രവാദവിരുദ്ധ മുന്നേറ്റങ്ങളില്‍ വനിതാ സൈനികരെയും ഉള്‍പ്പെടുത്തുന്നതിനോട് വിയോജിപ്പില്ലന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വനിതാസൈനികരെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ എല്ലാമേഖലകളിലും വനിതകള്‍ക്കും തുല്യത നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളിലെ തീവ്രവാദവിരുദ്ധനടപടികള്ക്കും രാജ്യത്തിനകത്തെതീവ്രവാദികളെ പിടികൂടാനും ഇവരെയും നിയോഗിക്കാവുന്നതാണ്. പനാജിയിലെ ഒരു ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യുദ്ധവിമാനങ്ങളില്‍ വനിതാ പൈലറ്റുമാരെയും അനുവദിക്കാന്‍ വ്യോമസേനാ ശുപാര്‍ശ ചെയ്തതായി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ
കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. വനിതാപൈലറ്റുമാരെ വിന്യസിക്കുന്നത് ഘട്ടംഘട്ടമായേ പൂര്‍ത്തീകരിക്കാനാകു എന്നും പരീക്കര്‍ പറഞ്ഞുു
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ ആക്രമണങ്ങളില്‍ യു.എ.ഇയുടെ വനിതാ പൈലറ്റുമാര്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പരീക്കറുടെ ഇത് സംബന്ധിച്ച വിശദീകരണം.
Discussion about this post