രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ ഡോ. എൻ.കെ. അറോറ. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. ഡൽഹിയിലെ സാഹചര്യം വിലയിരുത്താൻ ലഫ്റ്റണന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ഇന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും.
മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ വലിയ നഗരങ്ങളിൽ 75 ശതമാനം കേസുകളും ദക്ഷിണാഫ്രിക്കയിൽ നവംബറിൽ ആദ്യമായി കണ്ടെത്തിയ കോവിഡ് വൈറസ് വകഭേദമായ ഒമിക്രോൺ ആണെന്ന് ഡോ. എൻ.കെ. അറോറ പറഞ്ഞു.
ഇന്ത്യയിൽ ഇതുവരെ 1,700 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 510 കേസുകളുമായി മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ കോവിഡ്-19 കേസുകളിൽ രാജ്യത്ത് 22 ശതമാനം വർദ്ധനവ് ഉണ്ടായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post