ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഭഗവാന് ശ്രീകൃഷ്ണന് അരുളി ചെയ്തതായി അഖിലേഷ് യാദവ്.യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുന്ന സമാജ്വാദി പാര്‍ട്ടി അധികാരത്തിലേറിയാല്‍ സംസ്ഥാനത്ത് ‘രാമരാജ്യം’ രൂപീകരിക്കുമെന്നും ഭാഗവാന് പറഞ്ഞതായി ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി പറയുന്നു.
ശ്രീകൃഷ്ണ ഭഗവാന് എന്നും രാത്രി തന്റെ സ്വപ്നത്തിലേക്ക് വരാറുണ്ടെന്നും ഉത്തര്‍പ്രദേശില്‍ തന്റെ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന വിവരം ഭഗവാന് അറിയിച്ചതായും എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. പാര്‍ട്ടിയിലേക്ക് പുതിയ നേതാക്കള്‍ കടന്നുവന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടെയാണ് അഖിലേഷ് യാദവിന്റെ പരാമര്‍ശം.
സോഷ്യലിസത്തിന്റെ പ്രതീകമായ സമാജ്വാദി പാര്‍ട്ടിയിലൂടെയാണ് രാമരാജ്യത്തിലേക്കുള്ള വഴി തുറക്കുന്നത്. സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്ന ദിനം യുപിയില്‍ രാമരാജ്യമുണ്ടാകുമെന്നും അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.
Discussion about this post