ഡല്‍ഹി : കോടികളുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ വിവിധ ഏജന്‍സികള്‍ക്കെതിരേ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. ജിഎസ്ടി ഇന്റലിജന്‍സ്, ഇ ഡി, ഐ ടി വകുപ്പ് എന്നീ ഏജന്‍സികള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വാസിര്‍ x എന്ന സ്ഥാപനം 40 കൊടിയുടെ വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര നടപടി.
അതേസമയം കണ്ണൂര്‍ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ അന്വേഷണം വിപുലീകരിച്ച് പൊലിസ്. മോറിസ് കോയിന് ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ ഒരാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂര്‍ ചാലാട് പഞ്ഞിക്കല്‍ റഷീദ മന്‍സിലില്‍ മുഹമ്മദ് റനീഷിനെ (33)യാണ് കണ്ണൂര്‍ സിറ്റി അസി. കമ്മിഷണര്‍ പി. പി സദാനന്ദന് അറസ്റ്റു ചെയ്തത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ കോടികളുടെ ഇടപാടുകള്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു.
Discussion about this post