ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് തെരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജാണ് മരിച്ചത്. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. പിന്നില്‍ കെഎസ്‍യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ് എഫ് ഐ ആരോപിച്ചു.
പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിദ്യാര്‍ത്ഥികളെ കുത്തിയത് എന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് കുത്തേറ്റത്. ധീരജ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കുത്തേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്.












