ഡൽഹി: രാജ്യത്ത് കോവിഡ് പരിശോധനാ ചട്ടങ്ങളിൽ മാറ്റംവരുത്തി ഐസിഎംആർ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ ചട്ടം. ആഭ്യന്തര യാത്രക്കാരെ പരിശോധനയിൽനിന്ന് ഒഴിവാക്കി. അന്താരാഷ്ട്ര യാത്രക്കാർക്ക് മാത്രമായിരിക്കും ഇനിമുതൽ പരിശോധന.
അടിയന്തര ശസ്ത്രക്രിയകൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കരുത്. ലക്ഷണങ്ങൾ ഇല്ലാത്ത മറ്റ് രോഗികൾക്ക് പരിശോധന നടത്തേണ്ടതില്ല. കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ല. സമ്പർക്ക പട്ടികയിലുള്ള ഗുരുതര രോഗമുള്ളവരോ മുതിർന്ന പൗരൻമാരോ മാത്രം പരിശോധന നടത്തിയാൽ മതിയെന്നും ഐസിഎംആർ വ്യക്തമാക്കി.
Discussion about this post