മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ ശൈലജക്ക് കോവിഡ് സ്ഥിരീകരിച്ചു. കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചക്കിടെ കോവിഡ് കേസുകളിൽ 100 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. പൊതുപരിപാടികളും അന്തർസംസ്ഥാന യാത്രകളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്നലെ 9066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post