ഡല്‍ഹി: ഒമിക്രോണ്‍ വൈറസിന്റെ മൂന്ന് ഉപവകഭേദങ്ങള്‍ കൂടി കണ്ടെത്തിയെന്ന് ദേശീയ സാങ്കേതിക സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ അറോറ. വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. വകഭേദങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങള്‍ എന്നിവയില്‍ മാറ്റമില്ലെന്ന് അറോറ വ്യക്തമാക്കി.
രാജ്യത്ത് ഒമിക്രോണ്‍ ഉപവകഭേദങ്ങളായ ബി.എ-1, ബി.എ-2, ബി.എ-3 എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിദേശയാത്ര കഴിഞ്ഞെത്തിയവരിലാണ് ബി.എ-1 എന്ന ഉപവകഭേദം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും കേസുകള്‍ ഉയരാനുള്ള പ്രധാന കാരണം ബി.എ-2 എന്ന വകഭേദമാണ്.
മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ബി.എ-3 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസിന് വകഭേദം ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് ഐ.ഐ.ടി അറിയിച്ചു. ഫെബ്രുവരിയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നും വിദഗ്ധസംഘം വ്യക്തമാക്കി.
Discussion about this post