സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയുടെ വളര്‍ച്ച തടയാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കോര്പറേഷന് നിലനിര്‍ത്തിയതുകൊണ്ട് ബിജെപിയെ തടഞ്ഞെന്ന് ഊറ്റം കൊള്ളേണ്ടതില്ലെന്നും കോര്പ്പറേഷനിലം ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞത് താല്‍ക്കാലിക ജയം മാത്രം ആണെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ പരിപാടികളിലേക്ക് ആളുകള്‍ എത്തുന്നത് സര്‍വീസ് സംഘടനകള്‍ വഴിയാണെന്നും പാര്‍ട്ടി ഘടകങ്ങള്‍ വഴി ജനപങ്കാളിത്തം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Discussion about this post