ഡൽഹി: ഇന്ത്യ ലോകത്തിന്റെ ഫാർമസിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പകർച്ചവ്യാധിക്കാലത്ത് വാക്സിനുകളും അവശ്യ മരുന്നുകളും നൽകി ഇന്ത്യ കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് ഉച്ചകോടിയെ വെർച്വൽ ആയി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഔഷധ നിർമാണ രംഗത്ത് ഇന്ത്യ ഇന്ന് ലോകത്ത് മൂന്നാം സ്ഥാനത്താണ്. സ്റ്റാർട്ട് അപ്പ് രംഗത്തും ഐടി മേഖലയിലും രാജ്യം കുതിക്കുകയാണ്. കഴിഞ്ഞ 6 മാസത്തിനിടെ മാത്രം രാജ്യത്ത് പതിനായിരം സ്റ്റാർട്ട് അപ്പുകളാണ് രജിസ്ടർ ചെയ്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സംരംഭക രംഗത്തും രാജ്യം വളർച്ച കൈവരിക്കുകയാണ്. പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സമസ്ത മേഖലകളും വികസിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ലോകരാജ്യങ്ങളെ ക്ഷണിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post