Wednesday, May 18, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

പീഡന പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്; ഡി വൈ എഫ് ഐ നേതാവും യൂട്യൂബറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്

by Brave India Desk
Jan 18, 2022, 06:37 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: പീഡന പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്തെത്തിയതോടെ ഡി വൈ എഫ് ഐ നേതാവും യൂട്യൂബറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്ലാറ്റിലും വച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‍മെന്‍റ് എന്ന ഗ്രൂപ്പിൽ നേരത്തെ വെട്ടിയാർക്കെതിരെ രണ്ട് മി ടൂ ആരോപണങ്ങൾ വന്നിരുന്നു. ഇതിലൊരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Stories you may like

‘സി.പി.എം. കാരനായ കോന്നി എം.എൽ.എ. ജനീഷ് കുമാർ തുടർച്ചയായി ശബരിമല ദർശനം നടത്തിയത് തെറ്റായ സന്ദർശനം നൽകുമെന്ന് വിമർശിച്ച ഡി.വൈ.എഫ്. ഐ ക്ക് സി.പി എം. അമ്പലപ്പുഴ എം.എൽ.എ . എച്ച്. സലാം ആലപ്പുഴയിൽ എസ് എസ് . എഫ് സമ്മേളനത്തിൽ പരസ്യമായി നിസ്ക്കരിച്ചതിനെപ്പറ്റി എന്താണ് പറയാനുള്ളത് ?’; ഹൈന്ദവ ആരാധനാലയങ്ങളിലെ സമ്പത്തിൽ മാത്രമാണ് മാർക്സിസ്റ്റുകൾക്ക് കണ്ണെന്ന് കുമ്മനം രാജശേഖരൻ

ശീതളപാനീയത്തില്‍ ലഹരി മരുന്ന് കലര്‍ത്തി പീഡിപ്പിച്ച്‌ നഗ്‌ന വീഡിയോ പകര്‍ത്തി; രാജസ്ഥാന്‍ മന്ത്രിയുടെ മകനെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു

ശ്രീകാന്ത് വെട്ടിയാറിനെതിരെ വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‍മെന്‍റ് എന്ന ഗ്രൂപ്പിൽ വന്ന പുതിയ വെളിപ്പെടുത്തലിന്റെ പൂർണ്ണ രൂപം: ശ്രീകാന്ത് വെട്ടിയാർ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങൾക്കും ഉപയോഗിച്ച് എന്ന് പൂർണമായും മനസിലായത് ഇപ്പോൾ വന്ന Me too പോസ്റ്റ് വായിച്ചപ്പോളാണ് .പലരിൽ ഒരാൾ ആയിരുന്നു ഞാൻ എന്ന് ഈ അടുത്തിടെ ആണ് മനസിലാക്കിയത് . വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യൻ ആണ് അയാൾ .

പരിചയപ്പെട്ട് ഒന്ന് രണ്ടു മണിക്കൂറിനുള്ളിൽ ചോദിക്കാതെ തന്നെ അയാൾ കടയിൽ പോകുന്നത് തൊട്ടു അയാളുടെ ഡെയിലി ആക്ടിവിറ്റിസ് ഫോട്ടോസ് അയക്കുകയും രണ്ടു ദിവസത്തിനുള്ളിൽ “ഇങ്ങോട്ടു” എന്നോട് പ്രണയമാണെന്നും പറഞ്ഞു . ആര് ആദ്യം പ്രണയം വെളിപ്പെടുത്തുന്നു എന്നതിൽ സാധാരണ രീതിയിൽ വലിയ പ്രസക്തി ഇല്ലെങ്കിലും ഇയാളുടെ വിഷയത്തിൽ ‘ഇങ്ങോട്ടു’ എന്ന് പറയാൻ കാരണം അയാൾ ചെയ്ത എല്ലാ പ്രവർത്തികളും വളച്ചൊടിച്ചു സ്വാർത്ഥ ലാഭത്തിനു കള്ളങ്ങൾ മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു manipulator ആയത് കൊണ്ടാണ് .

ഞാനുമായി ഇഷ്ടത്തിൽ ആണെന്ന് അയാൾ പറയുന്ന സമയത്തു ഒരു ലേഡി ലൈവിൽ വന്നു വെട്ടിയാരുടെ കാമുകി എന്ന് പറഞ്ഞ സമയം മുതലാണ് എനിക്ക് ഇയാളുടെ പ്രവർത്തികളിൽ സംശയം തോന്നിത്തുടങ്ങിയത് . അത് ചോദിച്ചപ്പോൾ വളരെ നല്ലപിള്ള ചമയുകയും (behind the story ഒത്തിരി twisted ആണ് ) ‘ഗ്യാസ്‌ലൈറ്റിംഗ് ‘ ആറ്റിട്യൂട് കാണിച്ചു തുടങ്ങുകയും ചെയ്തു .വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞു ,അമ്മയ്ക്ക് ‘ഭ്രാന്ത് ‘ (അയാൾ ഉപയോഗിച്ച വാക്ക് ) ,ഇയാൾക്ക് മാനസിക ബുദ്ധിമുട്ട് എന്നൊക്കെ പറഞ്ഞ് സിമ്പതി നേടാൻ തുടങ്ങി. വീഡിയോ ഷൂട്ടിന് കാശ് ഇല്ല എന്ന് സ്ഥിരം പറയുകയും അങ്ങോട്ടു ഞാൻ കാശ് കൊടുക്കുകയുമുണ്ടായി. ചിലപ്പോൾ നേരിട്ട് എന്നോട് കാശ് താ എന്ന് പറയുകയും അല്ലാത്ത അവസരങ്ങളിൽ manipulate ചെയ്ത് ഞാനായി കൊടുക്കാൻ നിർബന്ധിത ആകപ്പെടുകയും ഉണ്ടായി.കാരണം ‘ എന്ത് ചെയ്യുന്നു’ എന്ന് casual ആയി ചോദിച്ചാൽ പോലും ‘വേറേ ആൾക്കാരോട് കാശ് കടം ചോദിക്കുകയാണ് ‘ എന്ന് സ്ഥിരം പറഞ്ഞ് അയാളിൽ sympathy create ചെയ്തു .ഇതിനൊക്കെയും അയാൾ ഉപയോഗിച്ചിരുന്ന ട്രാക്ക് പ്രണയം എന്നുള്ളതാണ് .ഒരു അവസരത്തിൽ അയാളുടെ ടീമിൽ ഉണ്ടായിരുന്ന ഒന്ന് രണ്ടു ആൾക്കാരോട് ചോദിച്ചപ്പോൾ ആണ് മനസിലായത് പല കാര്യങ്ങൾ കൊണ്ട് ഷൂട്ടിന് വെറും തുച്ഛമായ ക്യാഷ് ആണ് ചിലവാകുന്നത് എന്നും വാങ്ങുന്ന ക്യാഷ് എല്ലാം സ്വന്ത അധികച്ചിലവുകൾക്കായും , മറ്റ്‌ സ്ത്രീകൾക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന് .

ഒട്ടും താല്പര്യമില്ല എന്ന് പറഞ്ഞിട്ട് പോലും ഫോൺ സെക്സിനു നിർബന്ധിക്കുകയും പലപ്പോഴും ഇത് കാരണം എനിക്ക് കോൾ കട്ട് ചെയ്യുകയും വേണ്ടി വന്നു.ഞാൻ മാത്രം ആണ് പാർട്ണർ എന്നുള്ള രീതിയിൽ പല കാര്യങ്ങൾക്കും ഇയാള് ഫോഴ്സ് ചെയ്യുകയും എന്നാൽ നേരത്തെ ഉണ്ടായ സംശയത്താൽ അതെല്ലാം ഞാൻ deny ചെയ്യുകയും ഉണ്ടായി. മാസങ്ങൾക്കു മുൻപ് ഒരു ഷൂട്ടിന് പോയപ്പോഴും വേറെ സ്ഥലങ്ങളിലും ‘പല സ്ത്രീ ബന്ധങ്ങൾ ‘ തുടരുന്നു എന്നെല്ലാം വൈകി ആണ് മനസിലായത് . ഇതെല്ലാം ചോദിക്കുമ്പോൾ മാനിപുലേഷൻ പതിവായി .സ്ത്രീപക്ഷ ,പുരോഗമന സിനിമ എടുക്കുന്ന ഉന്നതരായ പലരും അവരുടെ ഫാമിലിയും തന്നെ follow ചെയ്യുന്നവരാണെന്നും , ഫ്രണ്ട്‌സ് ആണെന്നും അയാൾ എന്ത് ചെയ്താലും ഉണ്ടാക്കി എടുത്ത ഈ ‘പാവം’ ഇമേജിൽ അയാൾ മുൻപോട്ടു പോകുമെന്നും അയാൾക്കുറപ്പുണ്ടായിരുന്നു ,അത് പലപ്പൊഴായി പറഞ്ഞിട്ടും ഉണ്ട്. ബോഡി ഷെമിങ്ങിനെതിരെ സംസാരിക്കുന്ന ‘നവോഥാന നേതാവ് ‘ എന്ന് സ്വയം വിശ്വസിക്കുന്ന ഇയാൾ നേരിട്ട് എന്നോട് ‘ബ്യൂട്ടിഫുൾ’ ,’ sexy ‘ എന്നൊക്കെ പറയുകയും അങ്ങേരുടെ കള്ളങ്ങൾ ഒക്കെ പുറത്തായപ്പോൾ വേറെ പലരോടും ”കണ്ടാല് ഭീകരജീവി ‘ ആണെന്നും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും പറയാൻ തുടങ്ങി.ഇയാൾ എന്നോട് ചെയ്ത mental & emotional abuse നു കയ്യും കണക്കും ഇല്ല . ഇയാളുടെ വാക്കുകളും പ്രവർത്തികളും കണ്ടു പുരോഗമനം പറഞ്ഞു നടക്കുന്ന ആൾ തന്നെയാണോ എന്ന് shocked ആയി പോയി .അയാളുടെ ടീമിലെ ആൾക്കാരുടെ സിനിമ അവസരങ്ങൾ ഇയാൾ കളഞ്ഞിട്ടുണ്ട് .നമ്മൾ അയക്കാത്ത മെസ്സേജുകൾ നമ്മൾ അയച്ചു എന്ന് പറഞ്ഞു മറ്റുള്ളവർക്ക് അയച്ചു കൊടുക്കുക എന്നൊക്കെ ഇപ്പോഴാണ് മനസിലായത് . (ഒന്നുകില് അയാളുടെ രണ്ടാമത്തെ ഫോൺ നമ്പര് ഉപയോഗിച്ചു അയാൾ തന്നെ create ചെയ്ത മെസ്സേജ് ആയിരിക്കാം ,ഇല്ലേൽ വേറെ സ്ത്രീകൾ അയച്ച മെസ്സേജ് നമ്മുടെ പേരിൽ fake ചെയ്ത് കാണിക്കും ) .സ്ത്രീകളെ കുറിച്ച് വളരെ മോശമായി അയാൾ മറ്റുള്ളവരോട് സംസാരിച്ചതിന് തെളിവുകൾ ഉണ്ട് . തെളിവ് ചോദിച്ചു വരുന്നവരോടും അല്ലാത്തവരോടും കൂടി ഒരു വാക്ക് . ഇവിടെ ഞാൻ ആണ് ശെരി , ഞാൻ മാത്രം ആണ് ശെരിയെന്ന് കൃത്യമായ ബോധമുണ്ട് .

എന്ന്

പലരിൽ ഒരാൾ 

https://www.facebook.com/WASHthesystem/posts/1808118066245812

Tags: dyfirape case"Me Too"Sreekanth Vettiyar
Share36TweetSendShare

Discussion about this post


Latest stories from this section

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

വിസ്മയ കേസ്; കോടതി വിധി തിങ്കളാഴ്ച

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കൊച്ചിയിൽ മരിച്ച നിലയില്‍

Next Post

കുമ്മനം രാജശേഖരന് കൊവിഡ്

Latest News

കല്‍ക്കരി മോഷണക്കേസ്: മമതയുടെ ബന്ധു അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി

‘പാകിസ്ഥാന്‍റെ ജമ്മു കശ്മീര്‍ അതിര്‍ത്തി നിര്‍ണയ പ്രമേയം പ്രഹസനം’; പാകിസ്ഥാന്റെ പ്രമേയത്തെ എതിർത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

‘6 ജിക്കായുള്ള ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം തുടങ്ങി’; ഈ ദശാബ്ദം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

അധിക ചെലവ്, അനാവശ്യം, മനുഷ്യാവകാശ കമ്മീഷന്‍ വകുപ്പുകള്‍ റദ്ദാക്കി താലിബാന്‍ : ഉത്തരവ് പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാൾ സന്ദർശനം : ജലവൈദ്യുത പദ്ധതി ഉള്‍പ്പടെ നിരവധി കരാറുകളില്‍ ഒപ്പുവച്ച്‌ ഇന്ത്യയും നേപ്പാളും

വിസ്മയ കേസ്; കോടതി വിധി തിങ്കളാഴ്ച

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies