മയിൻപുരി: റോയൽ സല്യൂട്ടും മാജിക് മൊമന്റ്സും ഒരുമിച്ച് ആസ്വദിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള ഉത്തർ പ്രദേശ് പൊലീസിന്റെ പരസ്യം വൈറൽ ആകുന്നു. വ്യാജമദ്യ ലോബിക്കെതിരായ മുന്നറിയിപ്പ് എന്ന നിലയിൽ പുറത്തിറക്കിയിരിക്കുന്ന ട്വീറ്റ് അതിലെ സർഗ്ഗാത്മകത കൊണ്ട് ശ്രദ്ധേയമാകുകയാണ്.
‘ABSOLUT’ ORDER- If you are transporting illicit liquor through the state of Uttar Pradesh, please do avail of our ‘WAREHOUSE’ & spend some ‘MAGIC MOMENTS’ in our guest house to be welcomed with a ‘ROYAL SALUTE’
Availing of this offer is mandatory & free of cost। pic.twitter.com/rCuGEpHHho
— UP POLICE (@Uppolice) January 18, 2022
മദ്യങ്ങളുടെ ബ്രാൻഡ് നെയിമുകൾ കോർത്തിണക്കിയാണ് ട്വീറ്റ് തയ്യാറാക്കിയിരിക്കുന്നത്. ‘അബ്സൊല്യൂട്ട്‘ ഓർഡർ- ഉത്തർ പ്രദേശിൽ വ്യാജമദ്യം കടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി ഞങ്ങളുടെ ‘വെയർഹൗസ്‘ സൗകര്യം പ്രയോജനപ്പെടുത്തുക. ഈ അതിഥി മന്ദിരത്തിൽ നിങ്ങളെ ‘റോയൽ സല്യൂട്ടോടെ‘ സ്വീകരിച്ച് കുറച്ച് ‘മാജിക് മൊമന്റ്സ്‘ ആസ്വദിക്കാനുള്ള സൗകര്യം ഞങ്ങൾ ഒരുക്കുന്നതായിരിക്കും. ഈ ഓഫർ നിർബ്ബന്ധിതവും സൗജന്യവും ആയിരിക്കും. ഇതാണ് ട്വീറ്റ്.
ഉത്തർപ്രദേശിൽ വ്യാജമദ്യം കടത്തുന്നവരെ കൃത്യമായി കൈകാര്യം ചെയ്ത് നിയമത്തിന് മുന്നിൽ എത്തിക്കും എന്നാണ് ട്വീറ്റിന്റെ സാരം. എന്നാൽ അതിൽ ഉപയോഗിച്ചിരിക്കുന്ന അബ്സൊല്യൂട്ട്, വെയർഹൗസ്, റോയൽ സല്യൂട്ട്, മാജിക് മൊമന്റ്സ് എന്നിവ മദ്യങ്ങളുടെ ബ്രാൻഡ് നെയിമുകളാണ് എന്നതാണ് രസകരം. മദ്യം സൂക്ഷിക്കുന്ന സംഭരണ കേന്ദ്രങ്ങൾക്കും വെയർഹൗസ് എന്ന് പറയാറുണ്ട്. ഏതായാലും ഉത്തർ പ്രദേശ് പൊലീസിന്റെ കാൽപ്പനികമായ ഈ ട്വീറ്റ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
Discussion about this post