നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ കൂടുകയാണ്. അശ്രദ്ധമായ ഡ്രൈവിംഗും മോശമായ റോഡുകളും ഉൾപ്പെടെ നിരവധി കാരണങ്ങളുണ്ട് ഇത്തരം റോഡ് അപകടങ്ങൾക്ക് പിന്നിൽ. കാർ അപകടങ്ങളിൽ പെടുന്ന സമയത്ത് യാത്രികരുടെ ജീവൻ സംരക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എയർ ബാഗ്. എന്നാൽ, ചിലപ്പോഴൊക്കെ ഉണ്ടാകുന്ന അപകട വാർത്തകളിൽ പറഞ്ഞു േകൾക്കാറുള്ള ഒരു കാര്യമാണ് എയർ ബാഗുകൾ അപകട സമയത്ത് പ്രവർത്തിച്ചില്ല എന്നത്.
എയർ ബാഗുകളിലും വ്യാജന്മാർ ഇറങ്ങുന്നതാണ് ഇതിന്റെ കാരണം. കഴിഞ്ഞ ദിവസം വ്യാജ എയർ ബാഗുകൾ നിർമ്മിച്ച് വിൽപ്പന നടത്തുന്ന വമ്പൻ സംഘത്തെ ഡൽഹി പോലീസ് പിടികൂടിയിരുന്നു. നിരവധി പ്രമുഖ ബ്രാൻഡുകളുടെ വ്യാജന്മാരെ നിർമ്മിക്കുന്ന സംഘമാണ് പോലീസ് പിടിയിലായത്. മാരുതി, സുസുക്കി, ഫോക്‌സ്‌വാഗൺ, ബഎംഡബ്ല്യു, സിട്രോൺ, മഹീന്ദ്ര, നിസാൻ, റൊനോ, ടൊയോട്ട, ഹോണ്ട, ടാറ്റ മോട്ടോഴ്‌സ്, ഫോർക്ക്, കിയ, സുസുക്കി, ഹ്യൂണ്ടായി, വോൾവോ തുടങ്ങി 16 ഓളം ബ്രാൻഡുകളുടെ എയർ ബാഗുകളാണ് റെയ്ഡിനിടെ കണ്ടെടുത്തത്.
ഇത്തരം വാർത്തകൾ കേൾക്കുന്ന ഏതൊരാളുടെയും മനസിൽ ഉയരുന്ന ഒരഒ ചോദ്യമാണ് എങ്ങനെ വ്യാജ എയർ ബാഗുകൾ തിരിച്ചറിയാം എന്നത്. സാധാരണയായി പുറത്തു നിന്നും നോക്കുന്ന ഒരാൾക്ക് എയർ ബാഗുകൾ കാണാൻ കഴിയില്ല. കാറിന്റെ ബോഡിക്ക് ഉള്ളലാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത് എന്നതാണ് ഇതിന് കാരണം. എന്നാൽ, ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങളുടെ എയർ ബാഗുകൾ മാറ്റി സ്ഥാപിക്കേണ്ട അവസ്ഥ വരുകയാണെങ്കിൽ നിങ്ങൾക്ക് ഈ ബാഗുകൾ വ്യാജനാണോ എന്ന് പരിശോധിക്കാനാകും.
ഇങ്ങനെ പരിശോധിക്കുമ്പോൾ ആദ്യം തന്നെ നിങ്ങൾ പരിശോധിക്കേണ്ടത് എയർ ബാഗിന്റെ കോഡ് നമ്പറാണ്. ഓരോ എയർ ബാഗിലും കമ്പനി ഒരു പ്രത്യേക കോഡ് നമ്പർ നൽകിയിട്ടുണ്ട്. ഈ നമ്പറുകൾ കാർ നിർമ്മാതാക്കളുടെ ഡാറ്റ ബേസുമായി പൊരുത്തപ്പെടണം. ഈ പാർട്ട് നമ്പർ കമ്പനി ഡാറ്റ ബേസുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ എയർ ബാഗ് വ്യാജനാണെന്ന് അനുമാനിക്കാം.
പോളിസ്റ്റർ പോലുള്ള തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ച ബലൂൺ പോലെയുള്ള ആവരണമാണ് എയർ ബാഗ്. അപകടമുണ്ടായാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക മെറ്റീരിയലുകൾ കൊണ്ട് ആണ് ഇത് നിർമ്മിക്കുന്നത്. ഇൗ ഗുണനിലവാരം എളുപ്പത്തിൽ കണ്ടെത്താനാകും.
വ്യാജ എയർ ബാഗുകളുടെ ഫിനിഷിംഗും ഫിറ്റിംഗും അത്ര നല്ലതായിരിക്കില്ല. ഗുണനിലവാരമില്ലാത്ത വസ്തുക്കളുപയോഗിച്ചായരിക്കും ഇതിന്റെ നിർമ്മാണം. അവയിലെ ലേബലംഗ്, സ്റ്റിച്ചിംഗ്, മെറ്റീരിയൽ എന്നിവയുടെ ഗുണനിലവാരംം ശ്രദ്ധിച്ചാൽ തന്നെ വ്യാജന്മാരെ തിരിച്ചറിയാം.
സാധാരണയായി എയർ ബാഗുകൾ എപ്പോഴും നമുക്ക് പരിശോധിക്കാൻ പറ്റിയെന്ന് വരില്ല. എയർ ബാഗിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി എപ്പോഴും ഔദ്യോഗിക സർവീസ് സെന്ററുകളിൽ മാത്രം പരിശോധിക്കുക. ഒരിക്കലും ഒരു സാധാരണ വർക്ക് ഷോപ്പിൽ എയർ ബാഗുകൾ മാറ്റാതിരിക്കുക. ഒരിക്കലും ഓൺലൈനായി എയർ ബാഗുകൾ വാങ്ങാതിരിക്കുക.
Discussion about this post