Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; പിആർ ചെയ്യാൻ സൗകര്യങ്ങളും ചെയ്തതിന് ശേഷം സാലറിയും തന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്

by Brave India Desk
May 1, 2024, 11:14 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തക അപർണ സെന്നിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മാദ്ധ്യമ പ്രവർത്തക ലിനിഷ മങ്ങാട്ട്. ഇലക്ഷനുമായി ബന്ധപ്പെട്ട് പിആർ വർക്ക് ചെയ്തതിന് പണം തരാതെ അപർണ സെൻ വഞ്ചിച്ചെന്ന് ലിനിഷ മങ്ങാട്ട് വെളിപ്പെടുത്തി. ഇടതുപക്ഷത്തിന് വേണ്ടി പിആർ ചെയ്യാനായിരുന്നു അപർണ തന്നെ സമീപിച്ചത്. എന്നാൽ, അതിനായി ക്യാമറ ചെയ്യാൻ പോലും ഒരാൾ ഉണ്ടായിരുന്നില്ല. ആവശ്യം വരുമ്പോൾ ഒരാളെ സ്വന്തം റിസ്‌കിൽ വച്ചോളൂ എന്നാണ് പറഞ്ഞത്. പാർട്ടി ഫണ്ട് ലഭിച്ചെില്ലെന്ന് പറഞ്ഞ് സാലറിയും പിന്നീട് തന്നില്ല. പാർട്ടിയെയും സഖാക്കളെയും വഞ്ചിക്കുകയാണ് അപർണ ചെയ്തതെന്നും ലിനിഷ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലിനിഷയുടെ വെളിപ്പെടുത്തൽ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

നാളെ മെയ് 1 ലോക തൊഴിലാളി ദിനം
സർവരാജ്യ തൊഴിലാളികളോട് ഐക്യപ്പെട്ട് കൊണ്ടുതന്നെ ഒരു കാര്യം എന്റെ പ്രിയപ്പെട്ട സഖാക്കളോടും സുഹൃത്തുക്കളോടും പറയണം എന്ന് തോന്നി. പ്രത്യേകിച്ചു മാധ്യമ സുഹൃത്തുക്കളോട്
കഴിഞ്ഞ ജനുവരി 10 ന് ഒരു സുഹൃത്തിന്റെ പരിചയത്തിലൂടെയാണ് മുൻപ് റിപ്പോർട്ടർ ചാനലിലും ഇപ്പോൾ NoCap ലും ജോലി ചെയ്യുന്ന ‘അപർണ സെൻ’ ആദ്യമായി ബന്ധപ്പെട്ടത്. ഇതിനു മുൻപ് റിപ്പോർട്ടർ ചാനലിലെ ആങ്കർ ആയിരുന്നു എന്ന നിലയിലും സോഷ്യൽ മീഡിയയിലും കണ്ട പരിചയം മാത്രമേ എനിക്കുള്ളൂ.
ഇലക്ഷന് വേണ്ടി LDF ന്റെ ഭാഗമായി PR വർക്ക് ചെയ്യുന്നുണ്ട്, അതിന്റെ ഭാഗമാവാൻ പറ്റുമോ എന്നും ചോദിച്ചു. 3 മണ്ഡലങ്ങൾ അതായത് കാസർഗോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളുടെ പി ആർ ആണ് ഇവരെ LDF ഏൽപ്പിച്ചത്.
അഞ്ച് ദിവസം കഴിഞ്ഞ്, അതായത് ജനുവരി 15 മുതൽ ഞാനും അതിന്റെ ഭാഗമായി, അന്ന് കമ്പനിയുടെ എംഡി സോണൽ എന്ന് ഒരാളെയും പരിചയപ്പെടുത്തി തന്നു. അപർണ സെൻ, സോണൽ സന്തോഷ്, ഗോവിന്ദ് എന്നിവരാണ് കമ്പനിയെ നിയന്ത്രിക്കുക എന്നാണ് പറഞ്ഞിരുന്നത്.
ഒരു പാർലമെന്റ് മണ്ഡലത്തിൽ ഞാൻ ഒറ്റക്ക് എന്നതാണ് ആദ്യം ഞാൻ നേരിട്ട പ്രശ്‌നം.. അവർ ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് പറഞ്ഞുവെങ്കിലും ഒരാളും വന്നില്ല. നിരന്തരം ചോദിച്ചിരുന്നുവെങ്കിലും ആവശ്യമുള്ളപ്പോൾ ഒരാളെ സ്വന്തം റിസ്‌കിൽ വിളിച്ചോളൂ എന്നായിരുന്നു പറഞ്ഞത്. ടീം. അന്ന് മുതൽ ഇവരുടെ നിർദേശപ്രകാരമുള്ള എല്ലാ കാര്യങ്ങളും എന്നാൽ കഴിയുംവിധം ചെയ്തിരുന്നു. പോസ്റ്റർ ഡിസൈൻ മുതൽ video വരെ പ്രശ്‌നങ്ങൾ ഉണ്ടെന്ന് തുടക്കം മുതലെ ഞാൻ അപർണയോടും സോണലിനോടും പറഞ്ഞെങ്കിലും കൃത്യമായ working atmosphere ഉം equipment ഉം തന്നില്ല. പാർട്ടിയോടും ഞാൻ പ്രശ്‌നങ്ങൾ സൂചിപ്പിച്ചിരുന്നു
സ്വാഭാവികമായും ഈ ക്വാളിറ്റി പ്രശ്‌നം, ജോലി ഏല്പിച്ചവർ, അതായത് കണ്ണൂരിലെ മുതിർന്ന സഖാക്കൾ ഇവരെ വിളിച്ചു ചൂണ്ടിക്കാട്ടുകയും ഇതിൽ തൃപ്തരല്ലെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ ഞങ്ങളുടെ അടുത്തെത്തിയപ്പോൾ ഈ ക്വാളിറ്റി പ്രശ്‌നം ഞങ്ങളുടെ പ്രശ്‌നമായി മാറി. ഒരു ക്യാമറാമാൻ പോലുമില്ലാതെ എങ്ങനെ പ്രൊമോഷൻ എന്ന് ചോദിച്ചപ്പോൾ ഉത്തരം കിട്ടിയില്ല. 7 നിയമസഭാ മണ്ഡലങ്ങളിൽ ഒരു ലാപ്‌ടോപ്പ് മാത്രം വെച്ച് എങ്ങനെ പണിയെടുക്കും എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല. 2 തവണ ഞാൻ എന്റെ റിസ്‌കിൽ ആണ് ക്യാമറമാനെ വിളിച്ചത്.
ഒരു മാസം ആയപ്പോൾ, ഇവരുമായി സഹകരിക്കാൻ പറ്റില്ല എന്ന് മനസിലായപ്പോൾ കണ്ണൂർ ടീമിലെ 2 പേർ സ്വയം ഒഴിഞ്ഞുമാറി.
പിന്നീട് മാർച്ചിൽ ഞാനും റീസൈൻ ചെയ്തു.
പാർട്ടി ഫണ്ട് തന്നില്ല എന്നു പറഞ്ഞുകൊണ്ട് ഇപ്പോൾ സാലറി തരാൻ പറ്റില്ല എന്നാണ് അവരപ്പോൾ അറിയിച്ചത്. ഞാൻ അപ്പോൾ കാലിലെ ലിഗമെന്റ് എ സി എൽ പ്രശ്‌നവുമായി ബന്ധപ്പെട്ട് ആശുപത്രിയിലും ആയിരുന്നു.
സാലറി മാത്രമല്ല ഓഫീസ് എടുത്തിട്ട് ഓഫീസ് rent ഇതുവരെ കൊടുത്തിട്ടില്ല. ആശുപത്രിയിൽ കിടന്ന് അവരോടും ക്യാമറാമാനോടും സമാധാനം പറയേണ്ടുന്ന അവസ്ഥയിലായി ഞാൻ.
സാലറി ചോദിച്ചപ്പോൾ അവരെന്നെ വാട്സ് ആപ്പിൽ അടക്കം ബ്ലോക്ക് ചെയ്തു
പൈസ കിട്ടുമ്പോ തരും, അതെ ചെയ്യാൻ ഉള്ളു അല്ലാതെ വേറെ ഒന്നും ചെയ്യാൻ ഇല്ല എന്നാണ് അവസാനം കിട്ടിയ മറുപടി. പക്ഷെ ഇവിടെ rent അടക്കം കൊടുക്കാത്തതിന് ഞാൻ വലിയ പ്രശ്‌നം നേരിടുന്നുണ്ട്.
കാസർഗോഡ് മണ്ഡലത്തിൽ മിഷൻ 20 എന്ന അപർണ സെൻ ടീമിൽ ആരും ഇപ്പോൾ വർക് ചെയ്യാതിരുന്ന കാലത്തും 4 പേർ work ചെയ്യുന്നു എന്നിവർ പറയുകയും പൈസ വാങ്ങുകയും ചെയ്തിട്ടുണ്ട്.
ഞാൻ ഇവരുടെ പോസ്റ്റുകളും കമെന്റ് കളും ശ്രദ്ധിച്ചപ്പോൾ പാർട്ടി സഖാക്കൾ ഒക്കെ അവരെ ലാൽസലാം പറഞ്ഞു അഭിവാദ്യം ചെയ്യുന്നത് കാണുന്നുണ്ട്..
പ്രിയപ്പെട്ട സഖാക്കളെ നിങ്ങളോടാണ്… ഇവർ എന്നെ മാത്രമല്ല പാർട്ടിയെയും എന്റെ സഖാക്കളെയും വഞ്ചിച്ചതാണ്. ഇത് ചൂണ്ടിക്കാട്ടി ഞാൻ കാസർഗോഡ് മണ്ഡലം കമ്മിറ്റി ചെയർമാൻ Satheesh Chandran KP സഖാവിന് കത്ത് നൽകിയിട്ടുമുണ്ട്. നടപടി ഒന്നും ഉണ്ടായതായി എന്റെ അറിവിൽ ഇല്ല.
എനിക്കാ സാലറി കൊണ്ട് ലോകം മറിച്ചിടാം എന്നൊന്നുമല്ല.. ഇപ്പഴും സഖാക്കൾ അവരെ വിശ്വസിക്കുന്നു എന്നത് എനിക്ക് വലിയ പ്രശ്‌നമായി തോന്നിയത് കൊണ്ടാണ് ഇങ്ങനൊരു പോസ്റ്റ്.. ഇവരെയൊക്കെ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം…അപ്പൊ ലാൽസലാം
NB: ഇവരുടെ ഒരുലാപ്‌ടോപ്പ് എന്റെ കയ്യിൽ ഇപ്പോഴുമുണ്ട്. പൈസ കിട്ടിയാൽ അത് കൊടുക്കാൻ ഞാൻ തയ്യാറുമാണ്

Tags: aparna senldfFacebook Post2024 Lok Sabha Election
Share1
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies