മുംബൈ: മുംബൈ നാവിക താവളത്തിൽ സ്ഫോടനം. നാവിക സേനയുടെ ഐ എൻ എസ് രൺവീർ എന്ന യുദ്ധക്കപ്പലിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 3 സൈനികർ വീരമൃത്യു വരിച്ചതായി പ്രാഥമിക റിപ്പോർട്ട്. സ്ഫോടനത്തിൽ 11 പേർക്ക് പരിക്കേറ്റു.
കപ്പലിന്റെ ഉള്ളിലെ കമ്പാർട്ട്മെന്റിലാണ് സ്ഫോടനം നടന്നത്. സംഭവം പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിൽ കൂടുതൽ ജീവഹാനിയോ ആയുധ നാശമോ ഉണ്ടായിട്ടില്ല എന്നാണ് വിവരം..
സംഭവത്തിൽ പ്രതിരോധ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക തകരാർ ആണ് സ്ഫോടനത്തിന് പിന്നിൽ എന്നാണ് നിഗമനം. നാവിക സംഘം അവസരോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post