ചെന്നൈ : സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു . സേലം സ്വദേശികളായ എസ് കാർത്തിക് (37) കെ ഹരിറാം (57) ആർ ( 60) സി മുനീശ്വരൻ എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. 20 ഓളം പേർക്ക് പരിക്കേറ്റു . തമിഴ്നാട്ടിലെ ഏർക്കാട്ടിലാണ് സംഭവം .
ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഏർക്കാട് നിന്നും സേലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. 13 ആം ഹെയർപിൻ വളവിനടത്തുവച്ച് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസ്സിൽ 56 ഓളം യാത്രക്കാരുണ്ടായിരുന്നു.
പരിക്കേറ്റവരെ ഏർക്കാട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post