ഇത്തവണ നാല് മലയാളികള്‍ പത്മശ്രീ പുരസ്ക്കാരത്തിന് അര്‍ഹരായി. ശങ്കരനാരായണന് മേനോന് ചുണ്ടയില്‍ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ (സാമൂഹികപ്രവര്‍ത്തനം) എന്നിവരാണ് പത്മശ്രീ പുരസ്ക്കാരത്തിന് അര്‍ഹരായ മലയാളികള്‍.
വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ഡോ. ശോശാമ്മ ഐപ്പിനെ പത്മശ്രീ നല്കി രാഷ്ട്രം ആദരിക്കുന്നത്. സാഹിത്യമേഖലയിലെ സംഭാവനയ്ക്കാണ് കവിയും നിരൂപകനുമായ പി നാരായണ കുറുപ്പിനെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്.
Discussion about this post