എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉള്ളത് അഗാധമായ വ്യക്തിബന്ധമാണെന്നും ഇന്ന് താൻ ഉറക്കമുണർന്നത് അദ്ദേഹത്തിന്റെ സന്ദേശം കണ്ടു കൊണ്ടാണെന്നും ഗെയ്ൽ ട്വീറ്റ് ചെയ്തു.
https://twitter.com/henrygayle/status/1486159412247302145?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1486159412247302145%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fsports.ndtv.com%2Fcricket%2Fchris-gayle-says-he-woke-up-to-message-from-prime-minister-narendra-modi-on-indias-republic-day-2730301
ഇന്ത്യയിൽ ധാരാളം ആരാധകരുള്ള താരമാണ് യൂണിവേഴ്സൽ ബോസ് എന്നറിയപ്പെടുന്ന ക്രിസ്റ്റഫർ ഹെൻട്രി ഗെയ്ൽ. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്സ് എന്നീ ടീകുകൾക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.
Discussion about this post