തിരുവനന്തപുരം: വീട്ടില്‍ തിമിംഗില ഛര്‍ദി സൂക്ഷിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. വെള്ളല്ലൂര്‍ സ്വദേശി ഷാജി(58), വെള്ളല്ലൂര്‍ മാര്‍ട്ടയില്‍ തടത്തരികത്തുവീട്ടില്‍ സജീവ്(46), കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ബൈജുനിവാസില് ബിജു(41), കോഴിക്കോട് ഉള്ള്യേരി കക്കച്ചേരി ശ്രീഭദ്രാനിവാസില്‍ രാധാകൃഷ്ണന് (48) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജികുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഷാജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അടുക്കള ഭാഗത്ത് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന അഞ്ചുകഷണം തിമിംഗിലഛര്ദികള് കണ്ടെത്തിയത്. തമിഴ്നാട്ടില്‍ നിന്നുമാണ് സംഘത്തിന്റെ കൈയില്‍ എത്തിയത്.
Discussion about this post