ശ്രീനഗർ: കശ്മീരിൽ ചൈനീസ് നിർമ്മിത ആയുധങ്ങളുമായി മൂന്ന് പേർ പിടിയിലായി. ഗാന്ദർബാലിലെ ഷുഹാമ മേഖലയിലെ ഹദുരയിൽ നിന്നാണ് ഇവർ പിടിയിലായത്.
പിസ്റ്റളുകളും ബുള്ളറ്റുകളും ചൈനീസ് ഗ്രനേഡുകളുമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. പരിശോധക സംഘം കൈകാണിച്ചപ്പോൾ പ്രതികൾ നിർത്താതെ വാഹനം വിട്ടു പോകാൻ ശ്രമിച്ചു. എന്നാൽ സമർഥമായ നീക്കത്തിലൂടെ സംയുക്ത പൊലീസ്- സൈനിക സംഘം ഇവരെ പിടികൂടുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post