ചാലക്കുടി: കൊടകര ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട. 460 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലുലു, സലീം, ഷാഹിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലോറിയിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് വൻ കഞ്ചാവ് ശേഖരം പൊലീസ് പിടികൂടിയത്. അഞ്ച് കോടി രൂപ വിലവരുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. ചാലക്കുടി ഡിവൈഎസ്പിയും സംഘവും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
Discussion about this post