ലഖ്നൗ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാജ ഗാന്ധിയാണെന്ന് രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ബാപ്പുജി കണ്ട സ്വപ്നം രാജ്യത്ത് യാഥാർഥ്യമാക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു. യു.പിയിലെ ഗാസിയാബാദിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്.
‘രാഹുൽ ഗാന്ധി ഒരു വ്യാജ ഗാന്ധിയാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറും യു.പിയിലെ യോഗി സർക്കാരുമാണ് ബാപ്പുജി കണ്ട സ്വപ്നം യാഥാർഥ്യമാക്കുന്നത്’ -ഗിരിരാജ് സിങ് പറഞ്ഞു.
Discussion about this post