ഡൽഹി: 2022- 2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം ധനമന്ത്രി നിർമ്മല സീതാരാമൻ ആരംഭിച്ചു. അടുത്ത 25 വർഷത്തേക്കുള്ള സാമ്പത്തിക ഭദ്രതയുടെ നയരേഖയാണ് ബജറ്റെന്ന് ധനമന്ത്ര പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക വളർച്ച 75 വർഷത്തെ നിലയിൽ നിന്നും മികവിന്റെ നൂറ് വർഷങ്ങളിലേക്ക് വിഭാവനം ചെയ്യുന്ന ബജറ്റാണ് ഇതെന്ന് ധനമന്ത്രി വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച ആഗോള സാമ്പത്തിക അസമത്വത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ചു നിർത്തിയതിൽ വാക്സിനേഷന് നിർണായക പങ്കുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ഉത്പാദനം, കാലാവസ്ഥാ സന്തുലനം, നിക്ഷേപം, സാമ്പത്തിക പിന്തുണ, പ്രധാനമന്ത്രി ഗതി ശക്തി പദ്ധതി എന്നിവയിൽ ഊന്നിയാകും ബജറ്റ്. സ്വകാര്യ നിക്ഷേപ രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കും.
വളർച്ചക്ക് പ്രാധാന്യം നൽകുന്ന ബജറ്റാണ് ഇതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായ മെട്രോ വികസനം നടപ്പിലാക്കാൻ ധനം വകയിരുത്തും. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇത് തുടരുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.
Discussion about this post