ഡൽഹി: ആത്മനിർഭർ ഭാരത് പദ്ധതിക്ക് ഊന്നൽ നൽകി വരുന്ന അഞ്ച് വർഷത്തിനുള്ളിൽ 60 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. പി എം ഗതിശക്തി സാമ്പത്തിക മേഖലയെ മുന്നോട്ട് നയിക്കും. യുവജനതക്ക് വരാനിരിക്കുന്ന വൻ അവസരങ്ങളുടെ കാലമാണെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ യുവാക്കളുടെയും സ്ത്രീകളുടെയും ദരിദ്രരുടെയും ഉന്നമനം സർക്കാരിന്റെ പ്രഥമ ലക്ഷ്യമാണ്. മുപ്പത് ലക്ഷം കോടി രൂപയുടെ വരുമാനമാണ് ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് ഘടനയായി രാജ്യത്തെ നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
ഈ സാമ്പത്തിക വർഷം സമ്പദ് ഘടന 9.2 ശതമാനം വികസിക്കും എന്നാണ് കണക് കൂട്ടുന്നത്. കൊവിഡ് പ്രതിസന്ധി നാശം വിതച്ച കഴിഞ്ഞ വർഷം ഇത് 7.3 ശതമാനമായി ചുരുങ്ങിയിരുന്നു.
Discussion about this post