മുംബൈ: കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ജനക്ഷേമ ബജറ്റിന്റെ പ്രതിഫലനങ്ങൾ ഓഹരി സൂചികയിൽ പ്രകടം. സെൻസെക്സും നിഫ്റ്റിയും 800 പോയിന്റിന് മുകളിൽ ഉയർന്ന് മികച്ച നേട്ടത്തിൽ വ്യാപാരം തുടരുകയാണ്.
ബജറ്റ് പ്രസംഗം നടക്കവെ സെൻസെക്സ് 1.45 ശതമാനവും നിഫ്റ്റി 0.95 ശതമാനവും ഉയർന്നു. സൺ ഫാർമ, ഇൻഡസ് ഇൻഡ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച് ഡി എഫ് സി, ഇൻഫോസിസ്, ആക്സിസ് ബാങ്ക് എന്നിവയുടെ ഓഹരി മൂല്യം ഉയർന്നു. സൺ ഫാർമയുടെ മൂല്യം 5.30 ശതമാനമായാണ് ഉയർന്നത്.
ബജറ്റ് പ്രസംഗം ആരംഭിക്കുന്നതിന് മുൻപ് സെന്‍സെക്സ് 710 പോയിന്റും നിഫ്റ്റി 190 പോയിന്റും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
Discussion about this post