പട്ന: ബിഹാറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. സശസ്ത്ര സീമാ ബൽ, പ്രത്യേക ദൗത്യ സേന, ലോക്കൽ പൊലീസ് എന്നിവരുടെ സംയുക്ത നീക്കത്തിനൊടുവിലാണ് ഭീകരെ വധിച്ചത്.
ഇന്റലിജൻസ് റിപ്പോർട്ടുകൾ പിന്തുടർന്ന സൈനികർ ചൊവ്വാഴ്ച വൈകുന്നേരം 3.30ഓടെ ഏറ്റുമുട്ടൽ ആരംഭിച്ചു. പിരിബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലഖിസരായിയിൽ നടന്ന വെടിവെപ്പിൽ ബുധനാഴ്ച പകൽ 9.30ന് വീണ്ടും ഏറ്റുമുട്ടൽ നടന്നു. മണിക്കൂറുകൾ നീണ്ടു നിന്ന ഈ ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം വധിച്ചതെന്ന് സശസ്ത്ര സീമാ ബൽ അറിയിച്ചു.
വീരേന്ദ്ര കോദാൻ, ജഗദീഷ് കോഡ എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. റൈഫിളുകൾ, പിസ്റ്റലുകൾ, വെടിയുണ്ടകൾ, നാടൻ ബോംബ്, വാക്കി ടോക്കി എന്നിവയും ഭീകരരിൽ നിന്നും കണ്ടെടുത്തു.








