ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. രാവിലെ 9.45ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.7 ആയിരുന്നു ഭൂചലനത്തിന്റെ തീവ്രത.
അഫ്ഗാനിസ്ഥാൻ- താജിക്കിസ്ഥാൻ അതിർത്തിയിലെ ഹിന്ദുക്കുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഡൽഹി വരെ അനുഭവപ്പെട്ടു. കശ്മീർ താഴ്വരയിൽ വലിയ ശബ്ദത്തോടെ ഉണ്ടായ കുലുക്കത്തിൽ പരിഭ്രാന്തരായ ജനങ്ങൾ കെട്ടിടങ്ങൾക്ക് പുറത്തേക്കോടി. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പുലർച്ചെ 3.15ന് ഉത്തരാഖണ്ഡിലും നേരിയ ഭൂചലനം ഉണ്ടായിരുന്നു. 3.6 ആയിരുന്നു ഇതിന്റെ തീവ്രത.
Discussion about this post