ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവ് ത്രിലോക്ചന്ദ് റെയ്ന അന്തരിച്ചു. ഞായറാഴ്ച ഗാസിയാബാദിലെ വസതിയിലായിരുന്നു അന്ത്യം. സൈനിക ഉദ്യോഗസ്ഥനായിരുന്ന ത്രിലോക്ചന്ദ് ദീർഘകാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു.
ജമ്മുകാഷ്മീരിലെ റെയ്നവരി ഗ്രാമത്തിലായിരുന്നു ത്രിലോക്ചന്ദിന്റെ ജനനം. 1990-കളിൽ കാഷ്മീർ വിട്ട് മുറാദ്നഗർ പട്ടണത്തിൽ സ്ഥിരതാമസമാക്കി.
10,000 രൂപ ശമ്പളമുണ്ടായിരുന്ന ത്രിലോക്ചന്ദിന് സുരേഷിന്റെ ഉയർന്ന ക്രിക്കറ്റ് പരിശീലന ഫീസ് താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങൾ അഭിമുഖങ്ങളിൽ സുരേഷ് റെയ്ന വെളിപ്പെടുത്തിയിരുന്നു.
Discussion about this post