സംസ്ഥാനത്ത് ഞായറാഴ്ച്ചകളിലെ ലോക്ഡൗണ്‍ സമാനനിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ്. ഈ മാസം 28 മുതല്‍ വൈകുന്നേരം വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. ഇതിനായി വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്കി.
സംസ്ഥാനത്ത് അര ലക്ഷത്തിന് മുകളില്‍ നിന്നിരുന്ന പ്രതിദിന രോഗ ബാധ 22,000 യിലേക്ക് കുറഞ്ഞിട്ടുണ്ട്. പരിശോധിക്കുന്നത്തില്‍ രണ്ടില്‍ ഒരാള്‍ പോസിറ്റീവ് ആവുന്ന തീവ്ര വ്യാപനത്തില്‍ നിന്ന് ടി പി ആര് 30 ന് താഴേയ്ക്കും എത്തി. ഇതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചത്.
ഞായറാഴ്ചയിലെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വേണമെന്ന് മത സമുദായിക സംഘടനകള്‍ അടക്കം ആവശ്യം ഉന്നയിച്ചിരുന്നു.
Discussion about this post