ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ വിഭജനം എന്ന ആവശ്യവുമായി കർഷക സമരാനുകൂല സംഘടന. ഇന്ത്യയിൽ കർഷക സമരത്തിന്റെ മറവിൽ നടന്ന അക്രമങ്ങളെ ന്യായീകരിച്ച ഖാലിസ്ഥാനി സംഘടന സിഖ്സ് ഫോർ ജസ്റ്റിസ് ആണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പെൺകുട്ടികൾക്ക് ബുർഖ ധരിക്കാൻ അനുവാദമില്ലെങ്കിൽ ഹിതപരിശോധന നടത്തി ഉർദുസ്ഥാൻ എന്ന രാജ്യം രൂപീകരിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ഇന്ത്യയിൽ ഹിജാബ് ധരിക്കാനുള്ള അവകാശം റദ്ദാക്കി എന്ന തരത്തിലാണ് എസ് എഫ് ജെ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു ലോകവ്യാപകമായി വീഡിയോ പ്രചരിപ്പിക്കുന്നത്. ഹിജാബ് നിരോധനം തുടക്കം മാത്രമാണെന്നും നിസ്കാരവും ഖുറാനും ഉടൻ നിരോധിക്കുമെന്നും പന്നു പ്രചരിപ്പിക്കുന്നു.
ഹിജാബ് ഓരോ മുസ്ലീമിന്റെയും ജന്മാവകാശമാണെന്നും എസ് എഫ് ജെ അവകാശപ്പെടുന്നു. പഞ്ചാബിനെ ഇന്ത്യയിൽ നിന്നും മോചിപ്പിക്കണമെന്ന കാര്യത്തിലും തങ്ങൾ നിലപാട് ആവർത്തിക്കുകയാണ്. ഇന്ത്യൻ മുസ്ലീങ്ങളെ മുന്നോട്ട് നയിക്കാനും സംഘടിപ്പിക്കാനും ഫണ്ട് സ്വരൂപിക്കാനും തങ്ങൾ സന്നദ്ധരാണെന്നും എസ് എഫ് ജെ വ്യക്തമാക്കുന്നു.









Discussion about this post