കോഴിക്കോട്; തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം കൂടിപ്പോയെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസലിയാര്‍. നിലവിലുള്ള സ്ത്രീ സംവരണം അധികമാണെന്നും ഇത് വെട്ടിച്ചുരുക്കുകയാണെന്ന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കേണ്ട കാര്യം ഇല്ലായിരുന്നു. വനിതകള്‍ ഉള്ള എല്ലാ സ്ഥലത്തും അവര്‍ വെറുതെയിരിക്കുകയും അടുത്തുള്ള സീറ്റിലിരുന്ന് പുരുഷന്‍മാര്‍ ഭരിക്കുകയും ചെയ്യുന്നതാണ് നമ്മള്‍ കഴിഞ്ഞ കാലങ്ങളില്‍ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ മത സംഘടനകള്‍ ഇടപെടുമെന്നും സംഘടനാതാല്‍പ്പര്യങ്ങള്‍ പരിഗണിക്കാത്തവരെ തോല്‍പ്പിക്കുമെന്നും കാന്തപുരം പറഞ്ഞു.
മതസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടും. സംഘടനയുടെ താല്‍പര്യങ്ങളെ പരിഗണിക്കാത്ത സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കും. മതസംഘടനക്ക് ഒന്നും പറയാന്‍ അധികാരമില്ലെന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടത്-വലതു മുന്നണികളോട് സമദൂരം പാലിക്കുമെന്നും കാന്തപുരം പറഞ്ഞു. ആരാണോ സംഘടനയോട് പിന്തുണയ്ക്കുന്നത് അവരോടൊപ്പം നില്‍ക്കുമെന്നും കാന്തപുരം വ്യക്തമാക്കി.
കാന്തപുരം രൂപീകരിച്ച പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കില്ലെന്ന നിലപാടില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെയാണ് പുതിയ വിവാദ പരാമര്‍ശം. .
Discussion about this post