തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് ബി.ജെ.പിയുടെ രഹസ്യമായ അജണ്ടയല്ല, പരസ്യമായ കാര്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ജനസംഘം കാലം മുതലുള്ള ആവശ്യമാണിത്. എല്ലാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ പ്രകടന പത്രികയിലുമുള്ളതാണിത്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന കാലത്തോളം യുണിഫോം സിവില്‍ കോഡ് നടപ്പാക്കും. അതിന് ഗവര്‍ണറെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.എം.എസിന്റെയും 1980കളില്‍ ഡിവൈ്എഫ്ഐയുടെയും ആവശ്യമായിരുന്നു ഏകീകൃത സിവില്‍ നിയമം. സിപിഎമ്മിന്റെ പല പാര്‍ട്ടി കോണ്‍ഗ്രസുകളിലും അവര്‍ പാസാക്കിയ പ്രമേയങ്ങളില്‍ ഏകീകൃത സിവില്‍ നിയമം വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
കേരള ഗവര്‍ണര്‍ക്കെതിരായി വ്യാപകമായ ആക്ഷേപമാണ് സി.പി.എമ്മിന്റേയും മസ്ലീം ലീഗിന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. ഹിജാബ്, ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശമാണ് അതിനു കാരണം. ഏകീകൃത സിവില്‍ കോഡ് ഏതെങ്കിലും മതത്തിന് എതിരല്ല. എല്ലാ ജനങ്ങള്‍ക്കും തുല്യ നീതി ഉറപ്പാക്കാനാണത്. മുത്തലാഖ് നിരോധിച്ചപ്പോള്‍ എന്തൊരു ബഹളമായിരുന്നു. എന്നാല്‍ മുസ്ലീം സ്ത്രീകളും അവരുടെ രക്ഷിതാക്കളും വലിയ പിന്തുണയാണ് നല്‍കിയത്. അതിനാല്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ട കക്ഷികള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എസ്.ഇ.ബിയില്‍ നടന്ന കൊള്ള ചെറുതല്ലെന്നും സുരേന്ദ്രന് പറഞ്ഞു. പകല്‍ കൊള്ളയാണ് നടന്നിരിക്കുന്നത്. അതില്‍ അഭിപ്രായം പറയാതെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
Discussion about this post