കോട്ടയം : പ്രശസ്ത സിനിമാ- സീരിയല്‍ താരം കോട്ടയം പ്രദീപ് ( 61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന അദ്ദേഹം എല്‍ ഐ സി ഉദ്യോഗസ്ഥന് കൂടിയായിരുന്നു.
തമിഴ് സിനിമയില്‍ അടക്കം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. വിണ്ണൈത്താണ്ടി വരുവായ, കട്ടപ്പനയിലെ ഋതിക് റോഷന്, ഒരു വടക്കന്‍ സെല്‍ഫി കുഞ്ഞിരാമായണം, തോപ്പില്‍ ജോപ്പന് തുടങ്ങി നൂറോളം സിനിമകളില്‍ അഭിനയിച്ചു. ഭാര്യ: മായ, മക്കള്‍: വിഷ്ണു, വൃന്ദ.
Discussion about this post