ലണ്ടൻ: ബ്രിട്ടനിൽ വൻ നാശം വിതച്ച് യൂനിസ് കൊടുങ്കാറ്റ് ആഞ്ഞ് വീശുന്നു. കൊടുങ്കാറ്റിനെ തുടർന്ന് ലണ്ടൻ നഗരത്തിലെ ഒന്നേകാൽ ലക്ഷം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നൂറ് കണക്കിന് വിമാനങ്ങൾ റദ്ദാക്കി.
മണിക്കൂറിൽ 129 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യത ഉള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ലണ്ടനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നെതർലൻഡ്സ്, ഫ്രാൻസ്, ജർമ്മനി, അയർലൻഡ് എന്നിവിടങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
കൊടുങ്കാറ്റ് തീവണ്ടി ഗതാഗതത്തെ ഉൾപ്പെടെ സാരമായി ബാധിച്ചു. ദുരിത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായാണ് വിവരം. നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്ക് നിലവിൽ ലഭ്യമല്ല.












