അയോധ്യ: ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നിർമാണം പുരോഗമിക്കുന്ന അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും രാമക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ക്ഷേത്ര നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി ഇരുവരും വിലയിരുത്തി.
ഉത്തർ പ്രദേശിൽ ഏഴ് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27നാണ് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ്. കിഴക്കൻ മേഖലയിലെ അയോധ്യ, റായ്ബറേലി, അമേഠി ജില്ലകളിൽ അഞ്ചാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.
ഗോരഖ്പൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായാണ് യോഗി ആദിത്യനാഥ് മത്സരിക്കുന്നത്. മാർച്ച് 10നാണ് ഉത്തർ പ്രദേശിൽ ഫലപ്രഖ്യാപനം.








