മലപ്പുറം: മലപ്പുറത്ത് പതിനാല് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി കരുവന്‍തിരുത്തി ഷറഫുദ്ദീന്‍ തങ്ങൾ അറസ്റ്റിലായി. മാറ്റൊരു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം, ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പതിനാല് വയസ്സുകാരനെ സ്വന്തം താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തി ഷറഫുദ്ദീൻ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിയതിരിക്കാന്‍ ഷറഫുദ്ദീന്‍ കുട്ടിയ്ക്ക് 50 രൂപ നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് സംഭവം പുറത്താകുന്നത്.
കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു പതിനാലുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഷറഫുദ്ദീൻ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












