പാലക്കാട്: റഷ്യ- ഉക്രെയ്ന് സംഘർഷത്തിനിടെ ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് ഇന്ത്യയുമായി ആശയവിനിമയം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. റഷ്യ ഇന്ത്യയുടെ നയത്തെ അംഗീകരിക്കുകയും ഉക്രെയ്ന് ഇടപെടലിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നത് നമ്മുടെ രാജ്യം അംഗീകരിക്കപ്പെടുന്നതിനെ തുടര്‍ന്നാണെന്നും അതില്‍ നമുക്ക് അഭിമാനിക്കാമെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
റഷ്യയുടെയും യുക്രൈന്റെയും പ്രസിഡന്റുമാർ ഇന്ത്യയുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നു. റഷ്യ നമ്മുടെ നയത്തെ അംഗീകരിക്കുന്നു. യുക്രൈൻ ഇടപെടലിനായി അഭ്യർത്ഥിക്കുന്നു. നമ്മുടെ രാജ്യം അംഗീകരിക്കപ്പെടുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം. വ്യക്തിപരമായ രാഷ്ട്രീയ താല്പര്യങ്ങൾക്കും യുദ്ധത്തിന്റെ ശരിതെറ്റുകൾക്കും അപ്പുറം എല്ലാവർക്കും അങ്ങനെയാണല്ലോ, അല്ലേ?
Discussion about this post