ഡൽഹി: ഇന്ത്യയിൽ പര്യടനം നടത്തുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിൽ ബുള്ളറ്റ് ഷെല്ലുകൾ കണ്ടെത്തി. ശ്രീലങ്കൻ ടീമിന്റെ യാത്രകൾക്കായി ഉപയോഗിച്ച ബസില്‍ സാധാനങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണു വെടിയുണ്ടകളുടെ ഷെല്ലുകൾ കണ്ടെത്തിയത്. ശ്രീലങ്കൻ താരങ്ങൾ ചണ്ഡീഗഡിലെ ഹോട്ടലിൽ നിന്ന് മൊഹാലിയിലെ മൈതാനത്തേക്കു പോയ ബസിൽ നിന്നാണ് ഷെല്ലുകൾ ലഭിച്ചത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ചണ്ഡീഗഢിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വാടകയ്ക്കെടുത്ത ബസായിരുന്നു ഇതെന്നു പൊലീസ് പറഞ്ഞു. വിവാഹ ചടങ്ങുകൾക്കും മറ്റുമായി വാടകക്ക് കൊടുക്കുന്ന ബസാണ് ഇത്.
പഞ്ചാബിലെ ചില പ്രദേശങ്ങളിൽ വിവാഹച്ചടങ്ങുകളുടെ ഭാഗമായി ആഘോഷ വെടിവയ്പുകൾ നടത്താറുണ്ട്. ഇതിനു നിരോധനമുണ്ടെങ്കിലും ഇത്തരം ചടങ്ങുകള്‍ ഇപ്പോഴും നടക്കാറുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബസിന്റെ ഡ്രൈവറെയും ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.
Discussion about this post