ലഖ്നൗ: രാഷ്ട്രീയ എതിരാളികള്‍ തന്റെ മരണത്തിന് വേണ്ടി കാശിയില്‍ പ്രാര്‍ഥനകള്‍ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ എതിരാളികള്‍ എത്രത്തോളം അധഃപതിച്ചുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിലെ പൊതുസമ്മേളനത്തെ ഞായറാഴ്ച അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ മരണത്തിനുവേണ്ടി ചിലര്‍ പരസ്യമായി ആശംസകള്‍ അറിയിച്ചു. എന്നാല്‍ തനിക്ക് സന്തോഷമാണ് തോന്നിയത്. കാശിയിലെ ജനങ്ങള്‍ക്ക് താന്‍ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികള്‍ പോലും തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അര്‍ഥം മരണം വരെ താന്‍ കാശിയെ ഉപേക്ഷിക്കുകയോ കാശിയിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post