ഉക്രൈനിലേക്ക് ഇന്ത്യ മരുന്നുകള്‍ എത്തിക്കുമെന്ന് വിദേശകാര്യ വകുപ്പിന്റെ വക്താവ് അരിന്ദം ബഗ്ച്ചി. ഇതുവരെ 1396 ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. അതിര്‍ത്തിയിലേക്ക് നേരിട്ടെത്തരുതെന്നും നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥാനത്ത് തന്നെ തുടരണം. കിയവിലെയും ഖാര്‍കിവിലെയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കിയവില്‍ കര്‍ഫ്യൂ നീട്ടിയിട്ടുണ്ട്. കിയവില്‍ നിന്നുള്ള ആളുകള്‍ റെയില്‍ മാര്‍ഗം പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങണം. ട്രെയിന്‍ യാത്രയാണ് കൂടുതല്‍ സുരക്ഷിതമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പടിഞ്ഞാറന്‍ ഉക്രൈനിലെത്താനാണ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പക്ഷെ നേരിട്ട് അവിടേക്ക് പോയാല്‍ വലിയ തിരക്ക് അനുഭവപ്പെടും. അതുകൊണ്ട് നിര്‍ദേശം അനുസരിച്ച് മാത്രമേ അങ്ങോട്ട് നീങ്ങാവൂ എന്ന് വിദേശകാര്യവക്താവ് പറഞ്ഞു.
Discussion about this post