മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബി.ജെ.പിയും തമ്മില്‍ ഭിന്നതയില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നും .മന്ത്രിസഭാ വികസനത്തില്‍ ഘടകകക്ഷികള്‍ക്ക് കൂടുതല്‍ പ്രാധിനിധ്യം നല്‍കുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി . കസൂരിയുടെ പുസ്തക പ്രകാശന വിവാദത്തെച്ചൊല്ലി ബി.ജെ.പിശിവസേന സഖ്യം വഴിപിരിയലിന്റെ വക്കിലെത്തിയെന്ന വിവാദങ്ങള്‍ക്കിടെയാണ് ഫഡ്നാവിസിന്റെ പ്രതികരണം.
ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ശിവസേന മന്ത്രിമാരുമായി ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.2017ല്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും യോജിച്ച് മത്സരിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.
ശിവസേന മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുണമെന്നും ബി.ജെ.പിക്കെതിരായ പരസ്യവിമര്‍ശനം അവസാനിപ്പിക്കണമെന്നും കുടിക്കാഴ്ചയില്‍ ഫഡ്നാവിസ് ആവശ്യപ്പെട്ടു. ഇരുവിഭാഗവുംഒത്തൊരുമിച്ച് മുന്നോട്ട് പോകാനും ചര്‍ച്ചയില്‍ തീരുമാനമായി.
Discussion about this post