ഡൽഹി: മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ലയുടെ മകൻ സെയ്ൻ നദെല്ല അന്തരിച്ചു. 26 വയസ്സായിരുന്നു. സെറിബ്രൽ പാൾസി എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്നു.
ചിന്തകളിലും പ്രാർത്ഥനകളിലും നദെല്ല കുടുംബത്തെ ചേർത്ത് പിടിക്കാനും വിലാപങ്ങളിൽ അവരുടെ സ്വകാര്യത മാനിക്കാനും കമ്പനി സ്റ്റാഫിന് അയച്ച ഇമെയിലിൽ വ്യക്തമാക്കി. സംഗീതത്തിൽ ഉണ്ടായിരുന്ന അതുല്യമായ അഭിരുചിയുടെ പേരിലും മുഖത്ത് സദാ കളിയാടിയിരുന്ന നിഷ്കളങ്കമായ പുഞ്ചിരിയുടെ പേരിലും സെയ്ൻ എക്കാലവും സ്മരിക്കപ്പെടുമെന്ന് സെയ്നെ ചികിത്സിച്ച ഡോക്ടർ ജെഫ് സ്പെറിംഗ് പറഞ്ഞു. സെയ്നിന്റെ രക്ഷാകർത്താക്കളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം അറിയിച്ചു.








