മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. എട്ട് കിലോ ഹെറോയിനുമായി ആഫ്രിക്കൻ വനിത കസ്റ്റംസിന്റെ പിടിയിലായി. അന്താരാഷ്ട്ര വിപണിയിൽ 56 കോടി രൂപ വിലമതിക്കുന്നതാണ് ഇവരിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന്.
സ്ത്രീയുടെ പക്കൽ സംശയാസ്പദമായി കണ്ടെത്തിയ വെളുത്ത പൊടി പരിശോധിച്ചപ്പോഴാണ് ഇത് ഹെറോയിൻ ആണെന്ന് ബോദ്ധ്യപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







