ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. കടേകല്യാൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുംകപാൽ വനത്തിനുള്ളിൽ ചൊവ്വാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു ഏറ്റുമുട്ടൽ.
കൊല്ലപ്പെട്ട ഭീകരനിൽ നിന്നും തോക്ക്, അഞ്ച് കിലോ സ്ഫോടകവസ്തുക്കൾ, നിരോധിത പ്രസിദ്ധീകരണങ്ങൾ എന്നിവ കണ്ടെടുത്തു. നക്സലൈറ്റ് ദർബ ഡിവിഷൻ 31 പ്ലാറ്റൂൺ കമാൻഡർ ലഖ്മ കവാസിയാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ കൊടോപാൽ സ്വദേശിയാണ്.
ഛത്തീസ്ഗഢ് സർക്കാർ തലയ്ക്ക് 3 ലക്ഷം രൂപ വിലയിട്ടിരുന്ന കൊടും ഭീകരനായിരുന്നു കവാസി.








