മോസ്കോ: ഉക്രെയിന് അധിനിവേശത്തിന്റെ പേരില്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ബഹികാരാകാശ രംഗത്തുള്‍പ്പടെ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് റഷ്യ അമേരിക്ക ഉള്‍പ്പടെയുള്ള ലാേക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനത്തിലെ സഹകരണം ഇല്ലാതാക്കുമെന്നായിരുന്നു പ്രധാന ഭീഷണി. റഷ്യ സഹകരണം പിന്‍വലിച്ച് ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഭൂമിയില്‍ പതിച്ച് പ്രവചനാതീയമായ ദുരന്തമായിരിക്കും ഉണ്ടാവുക.
ബഹിരാകാശ നിലയത്തിലെ സഹകരണം അവസാനിപ്പിക്കുന്നതുപോലുള്ള കടുത്ത നടപടികളിലേക്ക് കടന്നില്ലെങ്കിലും റഷ്യ പണി തുടങ്ങി. ആദ്യപടിയായി തങ്ങള്‍ വിക്ഷേപിക്കുന്ന റോക്കറ്റുകളില്‍ നിന്ന് ബഹിരാകാശ പരിപാടികളില്‍ പങ്കെടുക്കുന്ന ഇന്ത്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും പതാകകള്‍ റഷ്യ നീക്കംചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ബൈകോനൂര്‍ വിക്ഷേപണ കേന്ദ്രത്തിലെ സോയൂസ് റോക്കറ്റില്‍ പതിച്ചിരുന്ന അമേരിക്ക, ബ്രിട്ടന്, ജപ്പാന് എന്നീ രാജ്യങ്ങളുടെ പതാകകള്‍ മറയ്ക്കുന്ന ദൃശ്യവും പങ്കുവച്ചിട്ടുണ്ട്.
‘ചില രാജ്യങ്ങളിലെ ദേശീയ പതാകകള്‍ ഇല്ലെങ്കില്‍ ഞങ്ങളുടെ റോക്കറ്റുകള്‍ കൂടുതല്‍ സുന്ദരമായിയിരിക്കും. അങ്ങനെ സുന്ദരമാക്കാന്‍ ബൈകോനൂരിലെ വിക്ഷേപകര്‍ തീരുമാനിച്ചു’- പതാകകള്‍ മറയ്ക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസിന്റെ ഡയറക്ടര്‍ ജനറല്‍ ദിമിത്രി റോഗോസി പറഞ്ഞു. അമേരിക്കയുടെയും ബ്രിട്ടന്റെയും ജപ്പാന്റെയും പതാകകള്‍ റോക്കറ്റില്‍ നിന്ന് പൂര്‍ണമായും മായ്ക്കുന്നതാണ് ദൃശ്യങ്ങളുളളത്.
വണ്‍വെബ് പദ്ധതിക്ക് കീഴില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 36 ഉപഗ്രഹങ്ങളാണ് സോയൂസ് റോക്കറ്റിലുള്ളത്. 648 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവരെ 428 എണ്ണം ഇതിനകം വിക്ഷേപിച്ചിട്ടുണ്ട്.
https://twitter.com/i/status/1499043075586469900
Discussion about this post