സിയോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. കിഴക്കൻ കടലിന് നേർക്ക് മിസൈൽ പരീക്ഷണം നടന്നതായി ദക്ഷിണ കൊറിയൻ സൈനികരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.
മാർച്ച് 9നാണ് ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഉത്തര കൊറിയ ഈ വർഷം നടത്തുന്ന ഒൻപതാമത്തെ മിസൈൽ പരീക്ഷണമാണ് ഇത്.
നിലവിൽ അതിർത്തിയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വെല്ലുവിളികൾ ഉണ്ടായാൽ നിശബ്ദത പാലിക്കില്ലെന്നും ദക്ഷിണ കൊറിയൻ സൈനിക മേധാവി അറിയിച്ചു.
ഉത്തര കൊറിയ നടത്തിയ മിസൈൽ പരീക്ഷണത്തെ വിമർശിച്ച് ജപ്പാൻ സർക്കാരും രംഗത്ത് വന്നു.











