ഡൽഹി: യുദ്ധബാധിത മേഖലകളിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ട വിടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ആക്രമണം രൂക്ഷമായിരിക്കുന്ന ഉക്രെയ്നിയൻ നഗരങ്ങളായ മരിയുപോളി, വോൾനോവാഖ എന്നിവിടങ്ങളിലാണ് റഷ്യ വെടി നിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രാദേശിക സമയം രാവിലെ പത്ത് മണി മുതലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷൻ ഗംഗ വഴി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ 25000-ത്തോളം ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചിരുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തിൽ രക്ഷാദൗത്യം മന്ദഗതിയിലാണെന്നും വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമേ ഇവരെ സുഗമമായി പുറത്തേക്ക് കൊണ്ടു വരാനാവൂ എന്നും ഇന്നലെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം വിദ്യാർത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്.










