കോയമ്പത്തൂർ: കോയമ്പത്തൂർ കവുണ്ടൻ ചാവടിയിൽ വാഹനാപകടം. അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് വയസുള്ള മിത്രൻ, അഞ്ച് വയസുകാരി സംഗീത ശ്രീ എന്നിവരാണ് മരിച്ചത്.
മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരെ ഗുരുതരമായ പരിക്കുകളോടെ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിൽ നിന്ന് സേലം ഭാഗത്തേക്ക് പോകുകയായിരുന്ന ഒമ്നി വാൻ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. സേലം സ്വദേശികളാണ് അപകടത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.








